IHRD വട്ടംകുളം ടെക്നിക്കൽ സ്കൂൾ-  VIII ക്ലാസ്സ്‌കളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

 

                    ⭕Click here for Admission Form -                  BACK

  https://forms.gle/1W7FJ97iDzJP1Qa67

 

IHRD യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 2024 അധ്യയന വർഷത്തേക്ക് 8  ക്ലാസ്സ്‌കളിലേക്ക് പുതുതായി അഡ്മിഷൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. രക്ഷിതാക്കൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കുട്ടിയുടെ അഡ്മിഷനു വേണ്ട പ്രാരംഭ നടപടികൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുമല്ലൊ:

 

കൂടുതൽ വിവരങ്ങൾക്ക്
CONTACT:0494 2681498(OFFICE)
Sri. Abdussamad (Principal) - 8547005012

Badarudeen T (Academic)- 9645536534
Firos Khan (Office)-9496363113

പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിനു മാതൃക.✅
പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയം?

 എടപ്പാൾ പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ ഒട്ടേറെ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്കിലെ ഏക ഐ.എച്ച്. ആർ.ഡി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. THSLC, ഹയർ സെക്കണ്ടറി പരീക്ഷകളിലും , സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കുകയും, സ്കൂൾ സ്ഥാപിച്ചതു മുതൽ ഇന്നുവരെയും THSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കുകയും ചെയ്ത മാതൃകാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം. ഇവിടെ നിന്ന് പഠനം പൂർത്തീകരിച്ച നിരവധി കുട്ടികൾ ഇന്ന് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു. പാഠ്യ രംഗത്തെന്ന പോലെ സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലാമേളയിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനവും , സംസ്ഥാന കായിക - ശാസ്ത്രമേളകളിൽ മികവുറ്റ വിജയവും നേടി വരുന്ന ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ബയോളജി എന്നീ വിഷയങ്ങൾക്കു കൂടി എട്ടാം ക്ലാസ് മുതലെ പ്രാധാന്യം കൊടുക്കുന്നതിനാൽ പ്ലസ്ടുവിന് ശേഷം കുട്ടികളെ എൻജിനിയറിങ്ങ് , മെഡിക്കൽ കോഴ്സുകൾക്കും , മററു തൊഴിലധിഷ്ഠിത കോഴ്സുകൾക്കും പ്രാപ്തരാക്കുന്നു. പ്രഗത്ഭരായ അധ്യാപകർക്കു കീഴിൽ മികച്ച വിദ്യാഭ്യാസം. പ്രവേശന പരീക്ഷയിലൂടെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് പ്രവേശനം. SSLC, THSLC , CBSE, ICSE പരീക്ഷകളിൽ വിജയിച്ചവർക്ക് പ്ലസ് വൺ പ്രവേശനം. സംസ്ഥാന സർക്കാറിൻ്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങും നൽകി വരുന്നു.

ഇവിടെ മാത്രം ലഭിക്കുന്ന ഹയർ സെക്കണ്ടറി കോഴ്സുകൾ:

1) ഫിസിക്കൽ സയൻസ് :
കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഫിസിക്സ്, കെമിസ്ട്രി , മാത്തമാറ്റിക്സ് & ഇംഗ്ലീഷ്

2) ഇൻറഗ്രേറ്റഡ് സയൻസ് :
ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി & ഇംഗ്ലീഷ് -

ഇവിടെ നിന്ന് കോഴ്സ് വിജയിക്കുന്നവർക്ക് IHRD യുടെ അപ്ലൈഡ് സയൻസ് കോളേജ്  പ്രവേശനത്തിന് പ്രത്യേക സംവരണം:

 

    BACK